SEARCH


Kannur Dharmadam Sree Andallur Kavu (ധര്‍മടം അണ്ടലൂർ കാവ്‌)

Course Image
കാവ് വിവരണം/ABOUT KAVU


February 13-19
Kumbam 1-7
16-ന് പുലര്‍ച്ചെ 4.30ന് നിര്‍മാല്യദര്‍ശനം. അഞ്ചുമുതല്‍ വിവിധ തെയ്യങ്ങള്‍. അതിരാളവും മക്കളും (സീതയും ലവകുശന്‍മാരും), ഇളങ്കരുവന്‍, പൂതാടി, നാഗകണ്ഠന്‍,നാഗഭഗവതി, മലക്കാരി, പൊന്‍മകന്‍, പുതുചേകോന്‍, വേട്ടയ്‌ക്കൊരുമകന്‍, ബപ്പൂരന്‍ തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടും. ഒന്നിന് ക്ഷേത്രമുറ്റത്ത് ബാലി-സുഗ്രീവയുദ്ധം. വൈകീട്ട് മെയ്യാലുകുടല്‍, തറമ്മല്‍ കയറല്‍. ആറിന് ദൈവത്താര്‍ (ശ്രീരാമന്‍) പൊന്‍മുടിയണിയും. സഹചാരികളായ അങ്കക്കാരന്‍ (ലക്ഷ്മണന്‍), ബപ്പൂരന്‍ (ഹനുമാന്‍) എന്നിവരും തിരുമുടി അണിയും. രാത്രി ഒന്‍പതിന് താഴെക്കാവിലേക്ക് എഴുന്നള്ളത്ത് നടക്കും. 19 വരെ തെയ്യാട്ടങ്ങള്‍ ആവര്‍ത്തിക്കും. 20-ന് രാവിലെ തിരുവാഭരണം അറയില്‍സൂക്ഷിക്കുന്ന ചടങ്ങോടെ ഉത്സവം സമാപിക്കും. പ്രധാന ഉത്സവദിനങ്ങളില്‍ ധര്‍മടം, മേലൂര്‍, പാലയാട്, അണ്ടല്ലൂര്‍ ദേശക്കാരുടെ വകയും ക്ഷേത്രക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിലും കരിമരുന്നുപ്രയോഗം നടക്കും….
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമ്മടം പഞ്ചായത്തിൽ പെട്ട ഒരു ക്ഷേത്രമാണ് അണ്ടല്ലൂർക്കാവ് (ശ്രീ അണ്ടലൂർക്ഷേത്രം. വിശ്വാസത്തിൽ അത്യധികം ജനശ്രദ്ധ ആകർഷിച്ച ക്ഷേത്രമാണ് ഇത്. അണ്ടല്ലൂർക്ഷേത്രത്തിലെ ദേവസങ്കൽപ്പങ്ങൾ രാമായണ പ്രതിപാദിതമാണ്. ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, സീത – ഈ ദേവ ചൈതന്യസങ്കൽപ്പങ്ങൾക്ക് ബിംബരൂപത്തിൽ പ്രതിഷ്ഠകളുണ്ട്. ഇവിടുത്തെ ഉത്സവചടങ്ങുകൾ, രാമായണത്തിൽ സുന്ദരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഉൾക്കൊള്ളുന്നവയാണ് അറബിക്കടലോട് ചേർന്നുനിൽക്കുന്ന ധർമ്മടം ഗ്രാമത്തിൻറെ മറ്റ് മൂന്നു ഭാഗങ്ങളിലും പരസ്പരബന്ധിതമായി കഴിയുന്ന പുഴകളാണ്. തെക്കേ അറ്റത്തുകിടക്കുന്ന ധർമ്മടം ദേശം താരതമ്യേന ഉയർന്ന ഭൂവിഭാഗമാണ്. താണനിലങ്ങൾ ഏറിയകൂറും പാലയാടും അണ്ടലൂരിലുമാണ്; മേലൂർദേശത്തിൻറെ ഏതാനും ഭാഗങ്ങളും താഴ്ന്ന തലങ്ങൾ തന്നെ. വയലേലകൾ നിറഞ്ഞ ഈ പ്രദേശങ്ങൾ കാർഷികപ്രാധാന്യമുള്ളവയാണ്. അണ്ടലൂർക്കാവ് സ്ഥിതിചെയ്യുന്നത് ഈ കാർഷികപ്രദേശത്തിൻറെ നെറുകയിലാണ്. എരിഞ്ഞിയും ആലും കൂവളവും ചമ്പകവും കാഞ്ഞിരവും തൊട്ടുള്ള മരങ്ങൾ നിറഞ്ഞ ഒരു വിശാലമായ മേടപറമ്പു. “കാവ്” എന്ന പദത്തിനു കൂട്ടം എന്നും അർത്ഥം ഉണ്ട്, തരുവല്ലികളുടെ കൂട്ടത്തിലാണ് പ്രതിഷ്ഠകൾ ഏർപ്പെടുത്തുന്നത് – അണ്ടലൂർക്കാവും അത്തരത്തിലൊന്നാണെന്ന് നമുക്ക് പറയാം. മലയാളമാസം കുംഭം രണ്ടാം തിയ്യതി കാവിൽകയറൽ, ചക്കകൊത്തൽ എന്നീ ചടങ്ങുകളോടെ അണ്ടലൂർ കാവിൽ തിറ ഉത്സവത്തിന് തുടക്കമാകുന്നു. മൂന്നാം തിയ്യതി കുടവരവ് എന്ന ചടങ്ങുണ്ട്. അതിനു ശേഷം നാലാം തിയ്യതി മുതലാണ് പ്രധാന തെയ്യങ്ങൾ കെട്ടിയാടുന്നത്. പുലർച്ചെ അതിരാളൻ തെയ്യവും മക്കളും(സീതയും മക്കൾ ലവനും കുശനും), അതിനുശേഷം തൂവക്കാരി, മലക്കാരി, വേട്ടക്കൊരുമകൻ, പൊൻമകൻ, പുതുച്ചേകവൻ, നാക്കണ്ഠൻ(നാഗകണ്ഠൻ), നാപ്പോതി(നാഗഭഗവതി), ചെറിയ ബപ്പൂരൻ എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു. ഉച്ച സമയത്ത് ഇളങ്കരുവനും പൂതാടിയും (ബാലിയും സുഗ്രീവനും എന്നു സങ്കൽപ്പം) തമ്മിലുള്ള യുദ്ധ പ്രതീതി ഉയർത്തുന്ന തെയ്യാട്ടമാണ്. സന്ധ്യയോടെ പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ എഴുന്നള്ളുന്നു. അനന്തരം ദൈവത്താർ പൊന്മുടി ചാർത്തി അങ്കക്കാരൻ, ബപ്പൂരൻ തെയ്യങ്ങളോടും കൂടി കുളുത്താറ്റിയ വില്ലുകാരുടെ അകമ്പടിയോടെ ക്ഷേത്രത്തെ വലം വെയ്ക്കുന്നു. താഴെക്കാവ് ഇവിടം രാമായണത്തിൽ പ്രതിപാദിക്കുന്ന ലങ്കയിലെ അശോക വനം;രാവണന്റെം വാസ സ്ഥലമായി കണക്കാക്കപ്പെടുന്നു.ഇവിടെ അപൂർവ്വ സസ്യ വർഗ്ഗങ്ങൾ വളരുന്ന കാവുണ്ട്. “കാവ്” എന്ന പദത്തിനു കൂട്ടം എന്നും അർത്ഥം ഉണ്ട്; എരിഞ്ഞിയും ആലും കൂവളവും ചമ്പകവും കാഞ്ഞിരവും തൊട്ടുള്ള മരങ്ങൾ നിറഞ്ഞ ഒരു വിശാലമായ പറമ്പാണിത്…
Photo Credit Varun Aduthila





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848